സ്ഫോടനം: ബംഗ്ലാദേശില്‍ 2 പേര്‍ മരിച്ചു
ധാക്ക: ബംഗ്ലാദേശിലുണ്ടായ സ്ഫോടനപരമ്പരയില്‍ രണ്ടു പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.
ബംഗ്ലാദേശിലെ കോടതികളിലാണ് രണ്ടു സ്ഫോടനങ്ങളുണ്ടായത്. ചാന്ദ്പുരിലെ കോടതിയില്‍ ഒരു പുസ്തകത്തിനുള്ളില്‍ ബോംബൊളിപ്പിച്ച് കോടതിയിലെത്തിയ ഒരാളാണ് സ്ഫോടനമുണ്ടാക്കിയത്. ഇവിടെ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലക്ഷ്മിപുരിലെ കോടതിയിലേക്ക് രണ്ടുപേര്‍ ബോംബു വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചിറ്റഗോംഗിലുണ്ടായ വ്യത്യസ്ത സ്ഫോടനങ്ങളില്‍ ചുരുങ്ങിയത് അഞ്ചുപേര്‍ക്കെങ്കിലും പരിക്കേറ്റു. മൈമെന്‍ സിംഗ് ജില്ലയില്‍ പൊട്ടാത്ത ഒരു ബോംബ് കണ്ടെടുത്തു.
ആഗസ്ത് 17നും ബംഗ്ലാദേശില്‍ സ്ഫോടനപരമ്പര നടന്നിരുന്നു.












Click it and Unblock the Notifications