മിസൈല്‍ പരീക്ഷണകരാറില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ചു
ഇസ്ലമാബാദ്: ബാലസ്റിക് മിസൈല്‍ പരീക്ഷണം പരസ്പരം മുന്‍കൂട്ടി അറിയിക്കുന്ന കരാറില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പു വച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി നട്വര്‍സിംഗിന്റെ നാലു ദിവസത്തെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിനിടെയാണ് കരാര്‍ ഒപ്പിട്ടത്.
ആണവായുധങ്ങളുടെ അപകടകരമായ ഉപയോഗം കുറയ്ക്കാനും നാവിക സേനകള്‍ക്കിടയില്‍ വാര്‍ത്താവിതരണ സംവിധാനം ഏര്‍പ്പെടുത്തുവാനും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ധാരണയായി. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മെഹ്മൂദ് കസൂരിയുമായി നടത്തിയ നയതന്ത്രചര്‍ച്ചകള്‍ക്ക് ഇടയിലായിരുന്നു കരാര്‍ ഒപ്പിട്ടത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ നടക്കുന്ന രണ്ടാം ഘട്ട സമാധാന ചര്‍ച്ചകളുടെ പുരോഗതിയും ഇരു വിദേശകാര്യ മന്ത്രിമാരും ചര്‍ച്ച നടത്തും.
പുതിയ കരാര്‍ അനുസരിച്ച് ഭൂഖണ്ഡാന്തര ബാലസ്റിക് മിസൈല്‍ പരീക്ഷണത്തെപ്പറ്റി മുന്‍കൂട്ടി അറിയിക്കാന്‍ ഇരു രാജ്യങ്ങളും ബാധ്യസ്തരാണ്. 2004 ജൂണിലെ ആദ്യഘട്ട ആണവായുധ നിയന്ത്രണ ചര്‍ച്ചയ്ക്കിടെ ഇതിന്റെ രൂപരേഖ പാകിസ്ഥാന് ഇന്ത്യ നല്‍കിയിരുന്നു.
ഓഗസ്റിലെ മൂന്നാംവട്ട ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് അന്തിമധാരണയുമായി. ഇന്ത്യ, പാക് വിദേശകാര്യ സെക്രട്ടറിമാരായ ശ്യാം ശരണും റിയാസ് മുഹമ്മദ്ഖാനുമാണ് നട്വര്‍ സിംഗിന്റെയും കസൂരിയുടെയും സാന്നിധ്യത്തില്‍ തിങ്കളാഴ്ച കരാറില്‍ ഒപ്പു വച്ചത്.












Click it and Unblock the Notifications