ഐബിഎസ് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി
കൊച്ചി: പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് സോഫ്റ്റ്വേര്‍ സര്‍വീസസ് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കമ്പനി ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കൊച്ചി ഇന്‍ഫോപാര്‍ക്കിലെ 12,500 ചതുരശ്ര അടിയുളള കെട്ടിടത്തിലാണ് ഐബിഎസ് പ്രവര്‍ത്തിക്കുക. തിരുവനന്തപുരം ടെക്നോപാര്‍ക്ക് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐബിഎസിന്റെ കേരളത്തിലെ രണ്ടാമത്തെ സെന്ററും ലോകത്തെ ആറാമത്തെ സെന്ററുമാണ് കൊച്ചിയില്‍ ആരംഭിച്ചത്.
1997ല്‍ 57 ജീവനക്കാരുമായി തിരുവനന്തപുരത്ത് ആരംഭിച്ച ഐബിഎസിലിപ്പോള്‍ 1000ളം ജോലിക്കാരുണ്ട്. എയര്‍ലൈനുകള്‍ക്കും എയര്‍പോര്‍ട്ടുകള്‍ക്കും ഓയില്‍, ഗ്യാസ് കമ്പനികള്‍ക്കും വേണ്ടിയാണ് ഐബിഎസ് ജോലികള്‍ ചെയ്തു കൊടുക്കുന്നത്.












Click it and Unblock the Notifications