റാബ്റീദേവി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഹാജിപുര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്‍ ബീഹാര്‍ മുഖ്യമന്ത്രി റാബ്റി ദേവി വൈശാലിയിലെ രഘോപൂര്‍ സീറ്റിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
രഘോപൂരിലെ റിട്ടേണിംഗ് ഓഫീസറായ സഞ്ജയ് അഗര്‍വാളിന് മുന്നിലാണ് റാബ്റിദേവി പത്രിക സമര്‍പ്പിച്ചത്. ആര്‍ജെഡി പ്രസിഡന്റും റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവും റാബ്റിക്കൊപ്പമുണ്ടായിരുന്നു.
തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് റാബ്റി രഘോപൂരില്‍ നിന്നും ജനവിധി തേടുന്നത്.
നാലു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറില്‍ ഒക്ടോബര്‍ 18നാണ് ഒന്നാംഘട്ട വോട്ടെടുപ്പ്. മൂന്നും നാലും ഘട്ട വോട്ടെടുപ്പുകള്‍ നവംബര്‍ 13, 19 തീയതികളില്‍ നടക്കും.












Click it and Unblock the Notifications