മേഘാലയയില്‍ കര്‍ഫ്യൂ ഇളവ് ചെയ്തു
ഷില്ലോംഗ്: സ്ഥിതിഗതികള്‍ ശാന്തമായതിനെ തുടര്‍ന്ന് മേഘാലയയില്‍ കര്‍ഫ്യൂവില്‍ ഇളവു വരുത്തി. ട്യൂറയില്‍ 12.30 മുതല്‍ 3.30 വരെയാണ് കര്‍ഫ്യൂ ഇളവ് ചെയ്തത്. വില്യംനഗറില്‍ 11 മുതല്‍ നാലു മണിവരെ കര്‍ഫ്യൂ ഇളവു ചെയ്തിട്ടുണ്ട്.
പൊലീസ് വെടിവയ്പില്‍ ഒന്‍പതു പേര്‍ മരിച്ച ഇരു ജില്ലകളിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. ആര്‍മി ഇവിടെ ഫ്ലാഗ് മാര്‍ച്ച് നടത്തി.
വെടിവയ്പില്‍ കൊല്ലപ്പെട്ടവരോട് അനുകമ്പ പ്രകടിച്ച് 5000 പേരടങ്ങുന്ന ഒരു സംഘം ബഗ്മാരയിലെ സൗത്ത് ഗാരോ ഹില്ലില്‍ ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച നിശബ്ദ പ്രകടനം നടത്തി.
എഡ്യൂക്കേഷന്‍ ബോര്‍ഡ് വിഭജിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പിലാണ് മേഘാലയയില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications