കേരളവും ബഹറിനുമായി ചേര്‍ന്ന് കൂടുതല്‍ സംരംഭങ്ങള്‍: തിരുവഞ്ചൂര്‍
ദുബായ്: കേരളവും ബഹറിനുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ജലവിഭവമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബഹറിനില്‍ മന്ത്രി ഷെയ്ഖ് അഹമ്മദ് ബിന്‍ അദയത്തല്ല അല്‍ ഖലീഫയുമായി ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍ ഖലീഫയെ തിരുവഞ്ചൂര്‍ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമായ കാര്യങ്ങള്‍ നടപ്പിലാക്കും. ടൂറിസത്തിനായിരിക്കും ഇതില്‍ പ്രാമുഖ്യം നല്‍കുക.
അടൂര്‍ അസോസിയേഷന്‍ ഉദ്ഘാടനം ചെയ്യാനും ഇന്ത്യന്‍ ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കേരള വികസന സെമിനാല്‍ ഉദ്ഘാടനം ചെയ്യാനുമാണ് തിരുവഞ്ചൂര്‍ ബഹറിനിലെത്തിയത്.
ബഹറിന്‍ തൊഴില്‍മന്ത്രി ഡോ.മജീദ് അല്‍ അലാവിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications