സിപിഎമ്മിനുള്ള ബദല്‍ ബിജെപി: ശ്രീധരന്‍പിള്ള
കോട്ടയം: കേരളത്തിലെ ഫാസിസ്റ്-സ്റാലിനിസ്റ് പാര്‍ട്ടിയായ സിപിഎമ്മിന് ആകെയുളള സാധ്യമായ ബദല്‍ ബിജെപിയാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം യാദൃച്ഛിക സംഭവമല്ല, മുന്‍ തിരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 212 സീറ്റുകളുടെ സ്ഥാനത്ത് ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി 573 സീറ്റുകളാണ് കരസ്ഥമാക്കിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കൂടുതല്‍ ശക്തി നേടും.
ബംഗാള്‍ മോഡലാണ് തിരഞ്ഞെടുപ്പില്‍ സിപിഎം പ്രയോഗിച്ചത്. സിപിഎമ്മിന്റെ കയ്യൂക്കു രാഷ്ട്രീയത്തിനു മുന്നില്‍ യുഡിഎഫ് പരാജയപ്പെട്ടു. സിപിഎം അജണ്ട പിന്‍തുടരുകയാണ് യുഡിഎഫ് ചെയ്യുന്നത്. ബിജെപിയാകട്ടെ ഗ്രാമസ്വരാജിനെ അടിസ്ഥാനമാക്കിയ നയമാണ് തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്.
സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു പ്രതിഭാസമാണ് കെ.കരുണാകരന്‍. തിരഞ്ഞെടുപ്പില്‍ ഈ വടവൃക്ഷം കടപുഴകി വീണുകഴിഞ്ഞിരിക്കുന്നു. ബംഗാളില്‍ കോണ്‍ഗ്രസിനുണ്ടായ അതേ അവസ്ഥയാണ് കേരളത്തില്‍ കരുണാകരന്റെ പാര്‍ട്ടിക്കുണ്ടാവുകയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.












Click it and Unblock the Notifications