Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് നിരക്ക് വര്‍ധന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: സ്വകാര്യബസുകള്‍ ഒക്ടോബര്‍ 10 മുതല്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ അഞ്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ബസ്ചാര്‍ജ് വര്‍ദ്ധന ചര്‍ച്ച ചെയ്യും. നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണെന്ന് ഇതേക്കുറിച്ചു പഠിച്ച ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും ഗതാഗതസെക്രട്ടറിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചേക്കും.

മിനിമം നിരക്ക് രണ്ടര രൂപയില്‍ നിന്ന് മൂന്നുരൂപയായി ഉയര്‍ത്താനുള്ള റിപ്പോര്‍ട്ടിലെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചേക്കും. നിരക്ക് വര്‍ദ്ധന അത്യാവശ്യമാണെന്ന് ഗതാഗത മന്ത്രി ശക്തന്‍ പ്രസ്താവിച്ചിരുന്നു. ഫാസ്റ്-സൂപ്പര്‍ ഫാസ്റ് ബസുകളുടെ നിരക്കും വര്‍ദ്ധിപ്പിക്കും.

ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് നേരത്തെ പണിമുടക്കു നടത്താന്‍ സ്വകാര്യബസുടമകള്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് സമരം നീട്ടിവയ്ക്കുകയായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ സ്വകാര്യബസുടമകള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+