Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിയന്തിരാവസ്ഥ: അന്വേഷിക്കണമെന്ന് റെഡ്ഫ്ലാഗ്

കോഴിക്കോട്: അടിയന്തിരാവസ്ഥക്കാലത്തെ സംഭവങ്ങളെ കുറിച്ച് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി രാജനെ കാണാതായതുള്‍പ്പെടെയുള്ള അടിയന്തിരാവസ്ഥ അതിക്രമങ്ങളെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് സിപിഐ (എംഎല്‍) റെഡ്ഫ്ലാഗ് സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിച്ചെക്കന്‍ ആവശ്യപ്പെട്ടു.

എഞ്ചിനീയറിംഗ് വിദ്യാര്‍ഥി പി.രാജനെ ഉരുട്ടിക്കൊന്ന് ജഡം എന്തു ചെയ്തെന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്നു കെ.കരുണാകരന്‍ വെളിപ്പെടുത്തിയേ തീരൂ. സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും.

ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി ഒക്ടോബര്‍ 15ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ അടിയന്തിരാവസ്ഥക്കാലത്ത് പീഡിപ്പിക്കപ്പെട്ടവരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കണ്‍വെന്‍ഷന്‍ ചേരും- ഉണ്ണിച്ചെക്കന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+