കണിച്ചുകുളങ്ങര: സജിത്തിന്റെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി
കൊച്ചി: കണിച്ചുകുളങ്ങര കൂട്ടക്കൊലപാതകക്കേസിലെ പ്രതിയായി ഹിമാലയ ചിട്ടി ഫണ്ട് ഉടമ സജിത്തിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി ഒക്ടോബര്‍ അഞ്ച് ബുധനാഴ്ചത്തേക്ക് മാറ്റി.
വാദം കേട്ട ശേഷം ജസ്റിസ് കെ.പദ്മനാഭന്‍ നായരാണ് വിധി പറയുന്നത് മാററിയത്. സംഭവവുമായി ബന്ധപ്പെട്ട കേസ് ഡയറിയും മറ്റ് അനുബന്ധരേഖകളും ഹാജരാകാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ജാമ്യാപേക്ഷയിലുളള വാദം ചൊവ്വാഴ്ച പൂര്‍ത്തിയായി.
കേസില്‍ പൊലീസ് തിരയുന്ന സജിത് ഇപ്പോഴും ഒളിവിലാണ്. കേസിലെ മറ്റൊരു പ്രതിയും സജിത്തിന്റെ സഹോദരനുമായ ബിനീഷിനെ തമിഴ്നാട്ടില്‍ നിന്നും പൊലീസ് അറസ്റ് ചെയ്തിരുന്നു. ഇയാളെ പൊലീസ് കസ്റഡിയില്‍ ഒക്ടോബര്‍ 10 വരെ റിമാന്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications