ഹര്‍ത്താല്‍: കണ്ണൂരില്‍ സ്റേഷനറിക്കടക്ക് തീവച്ചു
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആചരിക്കുന്ന കണ്ണൂരിലെ പാപ്പിനിശേരിയില്‍ സിപിഎംകാരെന്നു സംശയിക്കുന്നവര്‍ ഒരു സ്റേഷനറിക്കടക്ക് തീവച്ചു.
കണ്ണൂരിലെ കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശേരി, കല്യാശേരി തുടങ്ങിയ പഞ്ചായത്തുകളിലാണ് ഒക്ടോബര്‍ നാല് ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നത്. സിപിഎം പ്രവര്‍ത്തകനായ റിജിത്തിനെ തിങ്കളാഴ്ച രാത്രി ബിജെപിക്കാരെന്നു കരുതുന്നവര്‍ കുത്തിക്കൊന്നിരുന്നു. മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതെത്തുടര്‍ന്നാണ് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ചൊവ്വാഴ്ച രാത്രി പാപ്പിനിശേരിയില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കരുതുന്ന ഒരു സംഘം പേര്‍ ഒരു ബിജെപി അനുഭാവിയുടെ വീട് ആക്രമിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് കണ്ണപുരത്തും പരിസരപ്രദേശങ്ങളിലും കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications