സിപിഎം കണ്ണൂരില്‍ റാലി സംഘടിപ്പിക്കുന്നു
കണ്ണൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പു കമ്മീഷനും പൊലീസും സ്വീകരിച്ച നടപടികളോടുള്ള പ്രതിഷേധമായി സിപിഎം കണ്ണൂര്‍ ജില്ലാ ഘടകം ഒക്ടോബര്‍ ഏഴിന് റാലി നടത്തും. പാര്‍ട്ടി ജില്ലാ കണ്‍വീനര്‍ കെ.പി സഹദേവന്‍, സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1100 പ്രതിനിധികളുള്‍പ്പെടെ 10,000ളം പേര്‍ റാലിയില്‍ പങ്കെടുക്കും. ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു മാത്രം ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി ഇവിടുത്തെ ജനങ്ങളെ അപമാനിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്. ആവശ്യമില്ലാതിരുന്നിട്ടും കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ച് പൊലീസുകാര്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കി.
വോട്ടെടുപ്പില്‍ ജനങ്ങള്‍ സമാധാനം പാലിച്ചിട്ടും കണ്ണൂര്‍ പ്രശ്നബാധിത ജില്ലയായി ഉയര്‍ത്തിക്കാട്ടുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ചെയ്തതെന്നും ഇടത് നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications