Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

തിരുവനന്തപുരം: മൂന്നു ദിവസമായി നടത്തിവന്ന ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗതാഗതമന്ത്രി എന്‍. ശക്തനും ടാങ്കര്‍ ലോറിയുടമകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.

വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നതു സംബന്ധിച്ച കേരളത്തിനു മാത്രം ബാധകമായ സുപ്രിം കോടതി ഉത്തരവിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതു സംബന്ധിച്ച നിയമസാധ്യതകള്‍ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ ടാങ്കര്‍ ലോറിയുടമകള്‍ക്ക് ഉറപ്പുനല്‍കി. ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഒക്ടോബര്‍ നാല് ചൊവ്വാഴ്ച നിയമസെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. അനുകൂലമായ റിപ്പോര്‍ട്ടാണ് നിയമസെക്രട്ടറി നല്‍കുന്നതെങ്കില്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും.

വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നത് ഒഴിവാക്കാനായി കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെ കുറിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തും. ഇതിനായി മുഖ്യമന്ത്രി ബുധനാഴ്ച ദില്ലിക്ക് തിരിക്കും. ഗതാഗത സെക്രട്ടറിയും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും.

സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീലിന്മേല്‍ നടപടി വേഗത്തിലാക്കുന്നതിനു വേണ്ടതു ചെയ്യുമെന്നും സര്‍ക്കാര്‍ ടാങ്കര്‍ ലോറിയുടമകള്‍ക്കു ഉറപ്പു നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+