സര്‍ക്കാര്‍ ക്രിമിനലുകളെ രക്ഷിക്കുന്നു: മുരളി
തിരുവനന്തപുരം: കുറ്റം ചെയ്യുന്ന കാക്കിക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന പൊലീസ് നയമാണ് ഇപ്പോഴുള്ളതെന്ന് ഡിഐസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. ഫോര്‍ട്ട് പൊലീസിന്റെ കസ്റഡിയില്‍ മരിച്ച ഉദയകുമാറിന്റെ വീട് സന്ദര്‍ശിച്ച ശേഷം വാര്‍ത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോര്‍ട്ട് സ്റേഷന്‍ പൊലീസ് ക്രിമിനലുകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് പഴയകാല സംഭവങ്ങള്‍ ഗവേഷണം നടത്തി കണ്ടെത്തിയ ആളുകള്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
ഫോര്‍ട്ട് സ്റേഷനിലെ പൊലീസ് നടപടികള്‍ ഇതിനു മുമ്പും വിവാദമായിട്ടുണ്ട്. മാധ്യമങ്ങളില്‍ വാര്‍ത്തകളും വന്നു. അതൊന്നും കണ്ടില്ലെന്ന് നടിച്ചതാണ് ഇപ്പോള്‍ ഇതുണ്ടാകാന്‍ കാരണം. ലോക്കപ്പ് മരണം നടന്നിട്ട് അന്വേഷണമില്ല. കുറ്റക്കാര്‍ കീഴടങ്ങുന്നതു വരെ പൊലീസ് കാത്തിരിക്കുന്നു. ഇത് വല്ലാത്തൊരു നയമാണെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications