കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണപുരം ചൂണ്ട തച്ചങ്കണ്ടിച്ചാലില്‍ സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് കരുതുന്ന ഒരു സംഘം വെട്ടിക്കൊന്നു. മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ വെട്ടേറ്റു.

സിപിഎം ചൂണ്ട ബ്രാഞ്ച് കമ്മിറ്റി അംഗം എ.റിജിത്താണ് (26) കൊല ചെയ്യപ്പെട്ടത്. നിര്‍മാണ തൊഴിലാളിയായ റിജിത്ത് മറ്റു അഞ്ചു പേരോടൊപ്പം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുമ്പോള്‍ ഒളിഞ്ഞിരിക്കുകയായിരുന്ന സംഘം ആക്രമണം നടത്തുകയായിരുന്നു. ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

സിപിഎം പ്രവര്‍ത്തകരായ കെ.എന്‍.വിമല്‍ (23), കെ.വി.നികേഷ് (26), ആര്‍.കെ.വികാസ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമി സംഘത്തില്‍ 12 പേരുണ്ടായിരുന്നുവെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ചൂണ്ടയിലെ ചില ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X