പാലക്കാട് യുഡിഎഫ് പ്രതിപക്ഷത്തിരിക്കും
പാലക്കാട്: പാലക്കാട് നഗരസഭയില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം തീരുമാനിച്ചു.
എല്‍ഡിഎഫിനോ ബിജെപിക്കോ യുഡിഎഫ് വോട്ട് ചെയ്യില്ലെന്നും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍, ഡിസിസി പ്രസിഡന്റ് വി.എസ്.വിജയരാഘവന്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലടി മുഹമ്മദ് എന്നിവര്‍ അറിയിച്ചു. എല്‍ഡിഎഫിനോടും ബിജെപിയോടും സമദൂരം പാലിക്കാനും പ്രതിപക്ഷത്തിരിക്കാനുമാണ് യുഡിഎഫിന്റെ തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചു.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത കൗണ്‍സിലില്‍ പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനമെന്ന് സിപിഎമ്മും നേരത്തെ അറിയിച്ചിരുന്നു. അമ്പതംഗം കൗണ്‍സിലില്‍ 17 സീറ്റുകളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എല്‍ഡിഎഫ്-ഡിഐസി സഖ്യത്തിന് 17ഉം യുഡിഎഫിന് 16 സീറ്റുകളുമാണുള്ളത്.












Click it and Unblock the Notifications