കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസുകള്‍ പാട്ടത്തിലെടുക്കുന്നതിനെ പറ്റി പദ്ധതിക്ക് നിര്‍ദേശം

  • By Staff
Google Oneindia Malayalam News

ദില്ലി: കോട്ടയം-കുമളി ദേശസാല്‍കൃത റൂട്ടില്‍ സ്വകാര്യ ബസുകള്‍ പാട്ടത്തിനെടുത്ത് ഓടിക്കുന്നതു സംബന്ധിച്ച് പദ്ധതി തയാറാക്കാന്‍ കെഎസ്ആര്‍ടിസിക്ക് സുപ്രിം കോടതി നിര്‍ദേശം നല്‍കി. പദ്ധതി രണ്ടാഴ്ചയ്ക്കകം സംസ്ഥാന സര്‍ക്കാരിന് നല്‍കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു.

കേരളത്തിലെ ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി ഈ പരാമര്‍ശം നടത്തിയത്. സ്വകാര്യബസുകള്‍ ഏറ്റെടുത്ത് സര്‍വീസ് നടത്തുമ്പോള്‍ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പരിഗണിച്ചാകണം റിപ്പോര്‍ട്ട് തയാറാക്കേണ്ടതെന്നും ഇതുമൂലം കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടാകുമോയെന്ന് വ്യക്തമാക്കണമെന്നും കെഎസ്ആര്‍ടിസി നിര്‍ദേശിച്ചിട്ടുണ്ട്.

തങ്ങള്‍ക്ക് സ്വീകാര്യമാകുന്ന രീതി എന്താണെന്ന് സ്വകാര്യ ബസ്സുടമകളും രണ്ടാഴ്ചയ്ക്കുള്ളില്‍ വ്യക്തമാക്കണം. രണ്ടു കൂട്ടരുടെയും വാദഗതികള്‍ പഠിച്ച ശേഷം സര്‍ക്കാര്‍ ഇരുവരുമായി ചര്‍ച്ച നടത്തി ധാരണയുണ്ടാക്കണമെന്നും ഇത് ആറാഴ്ചയ്ക്കകം സുപ്രിം കോടതിയെ അറിയിക്കണമെന്നുമാണ് ഉത്തരവ്.

കോട്ടയം-കുമളി റോഡില്‍ സ്വകാര്യ ബസുകള്‍ ഓടുന്നതിനെതിരെ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയിരുന്നു. കേരളത്തിലെ ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തരുതെന്നും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാനത്തെ സ്വകാര്യ ബസുടമകളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X