സ്മാര്‍ട്ട് സിറ്റി: അന്തിമകരാര്‍ ചര്‍ച്ച ചൊവ്വാഴ്ച
കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ അന്തിമകരാര്‍ രൂപീകരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ഒക്ടോബര്‍ നാല് ചൊവ്വാഴ്ച നടക്കും. ഇതിനായി ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ നിന്നുള്ള നിയമവിദഗ്ധരുള്‍പ്പെടെയുള്ള സംഘം തിങ്കളാഴ്ച കൊച്ചിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്.
സ്മാര്‍ട്ട് സിറ്റിയുടെ അന്തിമ കരാര്‍ ഡിസംബറില്‍ ഒപ്പുവയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. യാതൊരു സംശയങ്ങള്‍ക്കു ഇട നല്‍കാത്ത വിധം സുതാര്യമായതായിരിക്കും കരാറെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ പദ്ധതി നിലവില്‍ വന്നാല്‍ 30,000 പുതിയ തൊഴിലവസരങ്ങള്‍ സംസ്ഥാനത്തുണ്ടാകുമെന്നാണ് പ്രതീക്ഷ. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കുള്‍പ്പെടെയുള്ള സ്ഥലം സ്മാര്‍ട്ട് സിറ്റിക്കായി വിട്ടുകൊടുക്കും.
സംസ്ഥാനത്തിന്റെ ഐടി മേഖലയിലെ വളര്‍ച്ചക്ക് സ്മാര്‍ട്ട് സിറ്റി സഹായിക്കുമെന്നാണ് കണക്കുകൂട്ടലുകള്‍.












Click it and Unblock the Notifications