Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദയകുമാറിന്റെ കുടുംബത്തിന് വീടു വക്കാന്‍ സഹായം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ പീഡനമേററ് മരിച്ച ഉദയകുമാറിന്റെ കുടുംബത്തിന് വീടു വയ്ക്കാന്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഒക്ടോബര്‍ നാല് ചൊവ്വാഴ്ച രാവിലെ ഉദയകുമാറിന്റെ വീടു സന്ദര്‍ശിച്ചിപ്പോഴാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്.

ഉദയകുമാറിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചൊവാഴ്ച രാവിലെ എട്ടു മണിയോടെയാണ് കരമന നെടങ്കാട്ടെ വീട്ടില്‍ മുഖ്യമന്ത്രിയെത്തിയത്.

സപ്തംബര്‍ 28 ബുധനാഴ്ചയാണ് നെടുങ്കാട് കുന്നുംപുറത്ത് ഉദയകുമാര്‍ (28) കസ്റഡിയില്‍ മരിച്ചത്. മരണത്തിന് കാരണക്കാരായ ഫോര്‍ട്ട് സ്റേഷനിലെ ജിത്തുകുമാര്‍, ശ്രീകുമാര്‍ എന്നീ പൊലീസുകാര്‍ തിങ്കളാഴ്ച രാത്രി സിറ്റി പൊലീസ് കമ്മീഷണര്‍ മുന്‍പാകെ കീഴടങ്ങിയിരുന്നു. ഉദയകുമാറിന്റെ മരണത്തെ തുടര്‍ന്ന ഇവരെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+