ശ്രീനഗര്‍-മുസാഫറാബാദ് റൂട്ടില്‍ ട്രക്ക് സര്‍വീസ് തുടങ്ങും
ഇസ്ലാമാബാദ്: ശ്രീനഗര്‍-മുസാഫറാബാദ് റൂട്ടില്‍ ട്രക്ക് സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച് ഇന്ത്യാ-പാക് സാങ്കേതിക തല ചര്‍ച്ചകള്‍ ഡിസംബറിനു മുന്‍പു നടക്കും.
പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന വിദേശകാര്യ വകുപ്പു മന്ത്രി നട്വര്‍ സിംഗും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് എം.കസൂരിയും നടത്തിയ രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
പൂഞ്ച്-റാവര്‍കോട്ട് മാര്‍ഗത്തിലൂടെ ബസ് സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച് ഈ വര്‍ഷാവസാനം ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തും.
ഇരുരാജ്യങ്ങളും ഒത്തുചേര്‍ന്ന് അതിര്‍ത്തി പുനര്‍നിര്‍ണയം നടത്താനും ധാരണയായി. ഇത് അടുത്ത ഘട്ടത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പരിഗണിക്കാനും ഇരുവരും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.












Click it and Unblock the Notifications