നട്വര്‍സിംഗ് മുഷറഫുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തും
ഇസ്ലാമബാദ്: പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന വിദേശകാര്യമന്ത്രി നട്വര്‍സിംഗ് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫുമായി ഒക്ടോബര്‍ നാല് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.
സിയാച്ചിന്‍, സര്‍ഗ്രീക്ക് പ്രശ്നം ചര്‍ച്ചയില്‍ വിഷയമായേക്കുമെന്നാണ് കരുതുന്നത്. പ്രശ്നം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും സജീവമായ ശ്രമത്തിലാണ്.
കഴിഞ്ഞ ദിവസം നട്വര്‍സിംഗും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി കുര്‍ഷിദ് മഹമ്മൂദ് കസൂരിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഈ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. ഇരുവിഭാഗങ്ങളും തങ്ങളുടെ സൈന്യത്തെ പുനര്‍വിന്യസിക്കാമെന്ന് അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പര്‍വേസ് മുഷറഫും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഈ പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു.












Click it and Unblock the Notifications