നട്വര്‍സിംഗും മുഷറഫും ചര്‍ച്ച നടത്തി
ഇസ്ലാമബാദ്: പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിവരുന്ന വിദേശകാര്യമന്ത്രി നട്വര്‍സിംഗും പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫും ഒക്ടോബര്‍ നാല് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി.
സമാധാന ചര്‍ച്ചയുടെ പുരോഗതിയെ കുറിച്ചും സിയാച്ചിന്‍ പ്രശ്നം പരിഹരിക്കുന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. സമാധാന ചര്‍ച്ചയ്ക്കു കീഴില്‍ വരുന്ന വിവിധ വിഷയങ്ങളെ കുറിച്ചും കൂടിക്കാഴ്ചയില്‍ പരാമര്‍ശമുണ്ടായി. റാവല്‍പിണ്ടിയിലെ ആര്‍മിഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
സിയാച്ചിന്‍ പ്രശ്നം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്ന സൂചന നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഷറഫും നട്വര്‍സിംഗും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.












Click it and Unblock the Notifications