തമിഴ്നാട്ടില്‍ ലോറികള്‍ കൂട്ടിയിടിച്ച് നാല് മരണം
തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയില്‍ കല്ലിക്കുടിയില്‍ ഡിണ്ടിഗലിലേക്കുള്ള ദേശീയപാതയില്‍ രണ്ടു ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ലോറി വന്നിടിക്കുകയായിരുന്നു. ഓടുന്ന ലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. രണ്ടുപേര്‍ സംഭവസ്ഥലത്തു വച്ചും മറ്റുള്ളവര്‍ ആശുത്രിയില്‍ വച്ചുമാണ് മരിച്ചത്. മരിച്ചവരില്‍ മൂന്നു പേര്‍ ചുമട്ടുതൊഴിലാളികളാണ്.
അപകടത്തില്‍ പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications