Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരിലെ ബിശ്വന്‍പൂരില്‍ ആറ് നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെട്ടതായി ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. എട്ടുപേരെ അറസ്റു ചെയ്തിട്ടുണ്ട്.

ബിശ്വന്‍പൂരിലെ കരംഗില്‍ നിന്നും ഭീകരരെ തുരത്താനായാണ് ഓപ്പറേഷന്‍ നടത്തിയത്. അത്യാധുനിക ഉപകരണങ്ങളടക്കം നിരവധി ആയുധങ്ങള്‍ ഭീകരരില്‍ നിന്നും അവരുടെ ഒളിത്താവളങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങളും അറസ്റിലായ ഭീകരരേയും ലോക്കല്‍ പൊലീസിന് കൈമാറി.

കരംഗിലെ തിരച്ചില്‍ എല്ലാ ഭീകരരേയും കീഴടക്കുന്നതു വരെ തുടരും. തിരച്ചിലിനിടെ ചില ഭീകരര്‍ ബോട്ടില്‍ കയറി ലോക്താക് നദിയിലൂടെ തടാകത്തിലൂടെ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കരംഗിലെ ജനങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാക്കാത്ത വിധത്തിലാണ് തിരച്ചില്‍ നടക്കുന്നതെന്നും സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+