പി.എം സാംഗ്മ എംപി സ്ഥാനം രാജിവച്ചു
മേഘാലയ: മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ സാംഗ്മ എംപി സ്ഥാനം അറിയിച്ചു. മേഘാലയയില്‍ പൊലീസ് വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും സാഗ്മ അറിയിച്ചു.
ഒക്ടോബര്‍ 11ന് ലോക്സഭാ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കുമെന്നും സാംഗ്മ അറിയിച്ചു. തന്റെ രാജിക്ക് രാഷ്ട്രീയമായ ഉദ്ദേശ്യങ്ങളില്ലെന്ന് സാംഗ്മ പറഞ്ഞു എന്‍സിപിയിലേക്ക് തിരിച്ചുപോകുന്നതിന്റെ ഭാഗമായാണ് രാജിയെന്ന് സൂചനയുണ്ട്.
മേഘാലയയിലെ മുന്‍മുഖ്യമന്ത്രിയായ സാംഗ്മ തുടര്‍ച്ചയായി എട്ടുതവണ ട്യൂറയില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാരോയില്‍ നിന്നുള്ള 24 ജനപ്രതിനിധികളോട് പൊലീസ് വെടിവയ്പില്‍ പ്രതിഷേധിച്ച് രാജി വക്കാനും സാംഗ്മ ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് എന്‍സിപി എംഎല്‍എമാരും രാജി വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications