ബസ് നിരക്ക് വര്‍ധന: തീരുമാനം ബുധനാഴ്ച
തിരുവനന്തപുരം: ബസ് നിരക്ക് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ഒക്ടോബര്‍ അഞ്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. പ്രശ്നം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
ബസ് നിരക്ക് മിനിമം ചാര്‍ജ് മൂന്നു രൂപയാക്കുന്നതിനാണ് കമ്മിഷന്റെ ശുപാര്‍ശ. എന്നാല്‍ കമ്മിഷന്റെ ശുപാര്‍ശ അംഗീകരിച്ച് ബസ് നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവുമോയെന്ന് വ്യക്തമല്ല. ഫാസ്റ്, സൂപ്പര്‍ഫാസ്റ് ബസ്സുകളുടെ നിരക്ക് കൂട്ടാനും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നതു സംബന്ധിച്ച വിഷയവും മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വരും. പൊലീസ് നടത്തിയ ഉരുട്ടിക്കൊലയും പ്രതികളെ സംരക്ഷിക്കാന്‍ പൊലീസ് നടത്തിയ നാടകവും വാര്‍ത്തയായത് ആഭ്യന്തരവകുപ്പിന്റെ പ്രതിഛായക്ക് മങ്ങലേല്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭായോഗം ചേരുന്നത്.












Click it and Unblock the Notifications