Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഡിഐസിക്ക്

തിരുവനന്തപുരം: ഡിഐസിക്ക് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ സിപിഎം വയനാട് ജില്ലാ ഘടകമാണ് അന്തിമതീരുമാനമെടുക്കുക.

വയനാട്ട് ജില്ലാ പഞ്ചായത്തില്‍ ഡിഐസിക്ക് രണ്ട് അംഗങ്ങളാണുള്ളത്. ഇടത് മുന്നണിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാലാണ് ഡിഐസിക്കും ഭരണ പങ്കാളിത്തം നല്‍കുന്നത്. എന്നാല്‍ അഞ്ച് വര്‍ഷവും ഡിഐസിക്കാകില്ല ഈ പദവി.

എന്നാല്‍ വയനാട്ടില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടാണ് സിപിഎം ജില്ലാഘടകം സ്വീകരിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് ഇവിടെ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുകയുമാണ്. എന്നാല്‍ സംസ്ഥാനകമ്മറ്റി തീരുമാനം ഡിഐസിക്ക് അനുകൂലമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ എതിരഭിപ്രായങ്ങള്‍ക്ക് വിലയുണ്ടാകില്ല.

വി.എസിന്റെ സ്വന്തം തട്ടകമായ ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അനുകൂലിയായ ആര്‍.നാസറിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാനാണ് തീരുമാനം. വി.എസ് നിര്‍ദ്ദേശിച്ച എന്‍.ആര്‍.ബാബുരാജിന്റെ പേര് തള്ളിയാണ് സംസ്ഥാന കമ്മിറ്റി ഈ തീരുമാനമെടുത്തത്.

സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനിലേയും മേയര്‍മാരേയും സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചു. കോഴിക്കോട്ട് എം.ഭാസ്കരന്‍, തൃശൂരില്‍ പ്രൊഫ.ആര്‍. ബിന്ദു, കൊച്ചിയില്‍ പ്രൊഫ.മേഴ്സി വില്യംസ്, കൊല്ലത്ത് എന്‍.പത്മലോചനന്‍, തിരുവനന്തപുരത്ത് സി.ജയന്‍ബാബു എന്നിവരാകും മേയര്‍മാര്‍. ഇവരെല്ലാം പിണറായി പക്ഷക്കാരാണെന്നതും ശ്രദ്ധേയമാണ്.

കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനം ഐഎന്‍എല്ലും ഇന്ദിരാകോണ്‍ഗ്രസും പങ്കുവയ്ക്കണമെന്നും സംസ്ഥാനകമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+