Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉരുട്ടിക്കൊല: ഒരു പൊലീസുകാരന്‍ കൂടി സസ്പെന്‍ഷനില്‍

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസില്‍ ഒരു പൊലീസുകാരനെ കൂടി സിറ്റി പൊലീസ് കമ്മിഷണര്‍ മനോജ് എബ്രഹാം സസ്പെന്റ് ചെയ്തു.

ക്രൈം സ്ക്വാഡിലെ കോണ്‍സ്റബ്ള്‍ സോമനെയാണ് സസ്പെന്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയായ ഇയാള്‍ ഒളിവിലാണ്. കേസിലെ ഒന്നും രണ്ടും പ്രതികളും പൊലീസുകാരുമായ ശ്രീകുമാറിനെയും ജിതുകുമാറിനെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സോമനെ സസ്പെന്റ് ചെയ്തത്.

കേസില്‍ സോമന്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കമ്മിഷണര്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കി. ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.കെ.സാബുവിനെയും സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷന്റ് ചെയ്തിട്ടുണ്ട്.

കേസിലെ പ്രതികളായ ജിതുകുമാറിനെയും ശ്രീകുമാറിനെയും ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനിടയില്‍ പൊലീസ് നടത്തിയ നാടകീയരംഗങ്ങള്‍ കോടതി പരിസരത്ത് സംഘര്‍ഷത്തിന് വഴിവച്ചിരുന്നു.

പ്രതികള്‍ മാധ്യമപ്രവര്‍ത്തകരുടെ കണ്ണില്‍ പെടാതിരിക്കാന്‍ സിഐയുടെ നേതൃത്വത്തില്‍ കളിച്ച നാടകം പൊളിഞ്ഞതോടെ പൊലീസ് വീണ്ടും ജനമധ്യത്തില്‍ വിമര്‍ശനവിധേയരായി. മഫ്തിയിലെത്തിയ മറ്റു ചിലരുമായി കോടതിയിലേക്ക് കയറിയ സിഐ തമ്പി എസ്. ദുര്‍ഗാദത്ത് മാധ്യമപ്രവര്‍ത്തകരെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് പൊളിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+