ഉരുട്ടിക്കൊല ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ നടന്ന ഉദയകുമാറിന്റെ കസ്റഡി മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഉദയകുമാറിന്റെ കുടംബത്തിന് സര്‍ക്കാര്‍ വീട് വച്ചു നല്‍കും. കസ്റഡി മരണത്തിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ലോക്കപ്പ് മര്‍ദനവും മൂന്നാമുറയും പൊലീസ് സ്റേഷനില്‍ അനുവദിക്കില്ല. കുറ്റം ചെയ്ത പൊലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. ആരെയുെം അതിന് അനുവദിക്കില്ല.
ഒരു കാരണവശാലും ലോകപ്പ് മരണവും മൂന്നാം മുറയും പാടില്ലെന്നാണ് സര്‍ക്കാരിന്റെ നയം. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉദയകുമാറിന്റെ കൊല. കുറ്റം തെളിയിക്കാന്‍ മൂന്നാം മുറ ഉപയോഗിക്കരുത്. ഫോര്‍ട്ട് സിഐയുടെ ക്രൈം സ്ക്വാഡാണ് ഉദയകുമാറിനെ പിടികൂടിയത്. ഈ ദാരുണ സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ക്രൈം സ്ക്വാഡുകളും പിരിച്ചു വിടുകയും ചെയ്തു.
ഉദയകുമാര്‍ കൊലക്കേസ് പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോഴുണ്ടായ ആള്‍മാറാട്ട നാടകത്തെപ്പറ്റി അന്വേഷിക്കും. അഡീഷണല്‍ ഓപ്പറേഷന്‍സ് ഡിജിപി മധേക്കറിന് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരെ മറച്ചു പിടിക്കേണ്ട ബാധ്യത സര്‍ക്കാരിനും പൊലീസിനുമില്ല.
ഉദയകുമാറിന്റെ അമ്മയ്ക്ക് വീട് വച്ച് നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. ഇതിനായി സ്ഥലവും സര്‍ക്കാര്‍ കണ്ടെത്തും. ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുറ്റം ചെയ്ത പൊലീസുകാരെ ശിക്ഷിക്കുന്നതിനോടൊപ്പം നിരപരാധികളെ സംരക്ഷിക്കുകയും ചെയ്യും. വിമര്‍ശനത്തിന് മുമ്പില്‍ പതറി പൊലീസുകാരെ ബലിയാടാക്കുന്ന നയം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications