Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫര്‍മേഷന്‍ നിയമം കേരളത്തിലും നടപ്പാക്കും

തിരുവനന്തപുരം: കേന്ദ്രം 2005ല്‍ പാസാക്കിയ ഇന്‍ഫര്‍മേഷന്‍ ബില്‍ സംസ്ഥാനത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സംസ്ഥാന പൊതുഭരണ വകുപ്പായിരിക്കും ഒക്ടോബര്‍ 12 മുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന നിയമം നടപ്പാക്കുക.

ജനങ്ങളുടെ അറിയാനുള്ള അവകാശം ഉറപ്പാക്കുന്ന തരത്തിലാകും നിയമം നടപ്പാക്കുക. വകുപ്പ് തലവന്മാരെ സംസ്ഥാന തലത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ വകുപ്പ് സെക്രട്ടറിമാര്‍ക്കാകും ഇതിന്റെ ചുമതല.

നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് സെക്രട്ടറിയെ സംസ്ഥാന മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 14ലെ മന്ത്രിസഭായോഗം തുടര്‍ചര്‍ച്ച നടത്തും. ജില്ലാ തലത്തില്‍ പൊതുജനങ്ങള്‍ക്ക് വിവരം ലഭ്യമാക്കാനുള്ള സംവിധാനങ്ങളും ആ യോഗം തീരുമാനിക്കും. നിശ്ചിത ഫീസ് ഈടാക്കിയാകും സര്‍ക്കാര്‍തല വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുക.

പദ്ധതി നടത്തിപ്പിന് വലിയ സാമ്പത്തിക ബാധ്യതയുണ്ട്. പത്ത് കമ്മിഷണര്‍മാരെ വരെ വയ്ക്കാമെന്നാണ് നിയമം പറയുന്നത്. എന്നാല്‍ കേരളത്തിന് അതിന്റെ ആവശ്യമില്ല. ഇതുമൂലം ഉണ്ടാകുന്ന ബാധ്യത കേന്ദ്രം വഹിക്കണമെന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്ര ധനമന്ത്രി അതിന് അനകൂലമായ നിലപാടല്ലാ സ്വീകരിച്ചിരിക്കുന്നത്.

സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ വിവരവും ജനങ്ങള്‍ക്ക് കമ്മിഷനിലൂടെ ലഭിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇതോടെ കൂടുതല്‍ സുതാര്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+