പ്രൊഫ.മേഴ്സി വില്യംസ് കൊച്ചി മേയറാവും
കൊച്ചി: കോര്‍പ്പറേഷന്‍ മേയറായി പ്രൊഫ. മേഴ്സി വില്യംസിനെയും ഡെപ്യൂട്ടി മേയറായി സി.കെ.മണിശങ്കറിനെയും സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
പി.എസ്.ഷൈല എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. സിപിഐയിലെ കെ.സുഗതനാണ് വൈസ് പ്രസിഡന്റ്.
ഒക്ടോബര്‍ ആറ് വ്യാഴാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ മേഴ്സി വില്യംസ് മേയറായി സ്ഥാനമേല്‍ക്കും. കൊച്ചി കോര്‍പ്പറേഷനിലെ പ്രഥമ വനിതാ മേയറായിരിക്കും പ്രൊഫ. മേഴ്സി വില്യംസ്. തിരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് മേഴ്സി വില്യംസ് മത്സരിച്ചത്. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നിന്നും വിരമിച്ച സോഷ്യോളജി പ്രൊഫസറാണ് മേഴ്സി വില്യംസ്.












Click it and Unblock the Notifications