കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തം
തിരുവനന്തപുരം: കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി. അതേ സമയം ലക്ഷദ്വീപില്‍ വരണ്ട കാലാവസ്ഥ തുടരുകയാണ്.
ചേര്‍ത്തലയിലും മാനനന്തവാടിയിലും ഒമ്പത് സെന്റിമീറ്റര്‍ വീതവും കായംകുളത്ത് ഏഴ് സെന്റിമീറ്ററും മഴ ലഭിച്ചു. സാമാന്യം നല്ല മഴ ലഭിച്ച മറ്റു പ്രദേശങ്ങള്‍: ആലപ്പുഴ-അഞ്ച് സെന്റിമീറ്റര്‍, ആലത്തൂര്‍-നാല്, ഹരിപ്പാട്-നാല്, കൊച്ചി വിമാനത്താവളം, പറവൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കണ്ണറ, മങ്കൊമ്പ്- മൂന്ന് സെന്റിമീറ്റര്‍ വീതം.
ഒക്ടോബര്‍ ഏഴ് വരെ കേരളത്തിലെ ചിലയിടങ്ങളിലും ലക്ഷദ്വീപിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications