പാലക്കാട് ചെയര്‍മാന്‍ സ്ഥാനം എല്‍ഡിഎഫിന്
പാലക്കാട്: ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന പാലക്കാട് നഗരസഭയിലെ ചെയര്‍മാന്‍ സ്ഥാനം എല്‍ഡിഎഫിന് ലഭിക്കും. ചെയര്‍മാന്‍ സ്ഥാനത്തേക്കുളള മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിനെ തുടര്‍ന്നാണിത്.
ഇവിടെ കോണ്‍ഗ്രസിനും എല്‍ഡിഎഫിനും 16 സീറ്റു വീതവും ബിജെപിക്ക് 17 സീറ്റുമാണ് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. ബിജെപിയാണ് ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും ഇവര്‍ക്ക് പട്ടികവിഭാഗ അംഗമില്ല. പാലക്കാട് നഗരസഭാ സ്ഥാനം പട്ടികവിഭാഗ സംവരണമാണ്.
ഇവിടെ യുഡിഎഫ്-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത് അസ്ഥാനത്തായി.
സിപിഎമ്മിലെ എ.കെ ചന്ദ്രന്‍കുട്ടിയാണ് ഇവിടെ ചെയര്‍മാനാകുക. വൈസ്ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇവിടെ മത്സരം നടക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications