ചന്ദനക്കൊള്ളക്കാരെ വനംവകുപ്പ് സഹായിക്കുന്നു: കോടതി
കൊച്ചി: ചന്ദന കള്ളകടത്തുകാരെ വനം വകുപ്പ് പരോക്ഷമായി സഹായിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ചന്ദനക്കടത്തു കേസുകള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയിലും ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ചന്ദനക്കടത്ത് കേസുകള്‍ സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി കൊച്ചിയിലെ നിയമവേദിയും തൃശൂരിലെ വണ്‍ ലൈഫ് വണ്‍ എര്‍ത്തും നല്‍കിയ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പത്ത് വര്‍ഷത്തിനിടെ രജിസ്റര്‍ ചെയ്ത വിവിധ ചന്ദന കൊള്ളക്കേസില്‍ ഒന്‍പത് പ്രതികള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. കോടികള്‍ വിലമതിക്കുന്ന ചന്ദന മരങ്ങള്‍ കടത്തിയ കേസുകള്‍ നാമമാത്രമായ പിഴ ശിക്ഷ ചുമത്തി ഒത്തു തീര്‍പ്പാക്കിയിട്ടുമുണ്ടെന്ന് കോടതി കണ്ടെത്തി.
ഇതുസംബന്ധിച്ച് സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ വനം സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു












Click it and Unblock the Notifications