സ്കൂള്‍ വാന്‍ മറിഞ്ഞ് 24 കുട്ടികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവല്ലത്തിനടുത്ത് ആലപ്പൂരില്‍ സ്കൂള്‍ വാന്‍ കുഴിയിലേക്ക് മറിഞ്ഞ് 24 കുട്ടികള്‍ക്കു പരിക്കു പറ്റി. ഇവരില്‍ അഞ്ചുപേര്‍ പെണ്‍കുട്ടികളാണ്.
ക്രൈസ്റ് നഗര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. എട്ടു മുതല്‍ 12 വയസു വരെയുള്ള കുട്ടികളാണ് വാനിലുണ്ടായിരുന്നത്. വാനിന്റെ ഡ്രൈവര്‍ക്കും പരിക്കു പറ്റിയിട്ടുണ്ട്. ഇവരെ ശ്രീ അവിട്ടം തിരുന്നാള്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തില്‍ പെട്ട ആരുടേയും നില ഗുരുതരമല്ല.












Click it and Unblock the Notifications