സ്മാര്‍ട്ട് സിറ്റി: സര്‍ക്കാര്‍തല ചര്‍ച്ചകള്‍ തുടങ്ങി
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിക്കായുളള അന്തിമകരാര്‍ തയ്യാറാക്കുന്നതിനുള്ള സര്‍ക്കാര്‍ തല ചര്‍ച്ചകള്‍ ഒക്ടോബര്‍ അഞ്ച് ബുധനാഴ്ച തിരുവനന്തപുരത്ത് തുടങ്ങി.
സ്മാര്‍ട്ട് സിറ്റിക്കാവശ്യമായ ഭൂമി ഇടപാടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്. സ്മാര്‍ട്ട് സിറ്റിക്കായി ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടുന്ന 64 ഏക്കര്‍ കൈമാറ്റം ചെയ്യാന്‍ ധാരണയായിട്ടുണ്ട്. ഭൂമികൈമാറ്റം നവംബര്‍ 30ന് മുന്‍പ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
മുഖ്യമന്ത്രിക്കു പുറമെ മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.എം മാണി, ഐടി സെക്രട്ടറി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ചൊവ്വഴ്ച കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സര്‍ക്കാര്‍ പ്രതിനിധികളും ദുബായ് ഇന്റര്‍നെററ് സിറ്റി അധികൃതരും കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ വച്ച് നടത്തിയിരുന്നു.
പദ്ധതി സംബന്ധിച്ച അന്തിമകരാര്‍ ഡിസംബറിലായിരിക്കും ഒപ്പുവയ്ക്കുക.












Click it and Unblock the Notifications