സര്‍ക്കാര്‍ സുനാമി ഫണ്ട് ദുരുപയോഗം ചെയ്തു: ലോകായുക്ത
തിരുവനന്തപുരം: സുനാമി ഫണ്ട് സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്ന് ലോകായുക്ത ആവര്‍ത്തിച്ചു. സുനാമി പുനരധിവാസവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനെ ലോകായുക്ത വിമര്‍ശിച്ചത്.
സുനാമി ദുരിത പുനരധിവാസത്തിന് ലഭിച്ച 8.3 കോടി രൂപ സര്‍ക്കാര്‍ വഴിമാറ്റി ചിലവിട്ടു. ഒരു പ്രത്യേക ആവശ്യത്തിന് ജനങ്ങള്‍ നല്‍കിയ പണം വകമാറ്റി ചെലവഴിക്കുന്നത് വിശ്വാസ വഞ്ചനയാണ്. ഒരു പ്രത്യേക ആവശ്യത്തിന് സന്നദ്ധ സംഘടനകളും പൊതുജനങ്ങളും നല്‍കിയ പണം ഇപ്പോള്‍ സ്വന്തം കാശെന്ന നിലയിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്.
സുനാമി ഫണ്ടിലെ 20 കോടിയോളം കടല്‍ഭിത്തി നിര്‍മ്മാണത്തിന് മാറ്റി വച്ചിരിക്കുകയാണ്. ഈ തുക ഇതുവരെ ചെലവഴിച്ചിട്ടില്ലെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി.
സുനാമി പുനരധിവാസവുമായി ബന്ധപ്പെട്ട രണ്ടു കേസുകള്‍ക്ക് ഒക്ടോബര്‍ അഞ്ച് ബുധനാഴ്ച ലോകായുക്ത തീര്‍പ്പു കല്‍പ്പിച്ചു. വിജയ പണിക്കര്‍ എന്നയാള്‍ക്ക് റേഷന്‍ കാര്‍ഡും പീതാംബരന്‍, മണിയമ്മ എന്നിവര്‍ക്ക് ചികിത്സാ സഹായവും നല്‍കാന്‍ ലോകായുക്ത സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കി.












Click it and Unblock the Notifications