സരസമ്മ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും
കല്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒരു വര്‍ഷത്തേക്കു ഡിഐസിക്ക് നല്‍കാന്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതോടെ ഡിഐസിയുടെ പ്രതിനിധി സരസമ്മ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവുമെന്ന് ഉറപ്പായി.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടെ അടിയന്തിര യോഗത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടിയും പങ്കെടുത്തു. യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കാന്‍ പാലൊളി ജില്ലാകമ്മിറ്റിയോട് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഡിഐസിക്കു വിട്ടുകൊടുക്കുന്നതില്‍ ജില്ലാ കമ്മിറ്റിക്ക് എതിര്‍പ്പുള്ളതിനാലാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിപ്പിക്കുന്നതിനായി പാലൊളി യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഡിഐസിക്കു വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications