ബീഹാറില്‍ ബിജെപി നേതാവിന് വെടിയേറ്റു
ശശാറാം: ബീഹാറിലെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദിനെ അജ്ഞാതനായ തോക്കുധാരി വെടിവച്ചു. സംഭവത്തില്‍ പരിക്കേറ്റ അദ്ദേഹത്തെ ഹെലികോപ്റ്റര്‍ മാര്‍ഗം പാറ്റ്നയിലേക്കു കൊണ്ടുപോയി.
നോഖയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പു സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് രവിശങ്കര്‍ പ്രസാദിന് വെടിയേറ്റത്. നോഖയിലെ ബിജെപി എംഎല്‍എയായ രാമേശ്വര്‍ പ്രസാദ് ചൗരസ്യക്കും സംഭവത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
അക്രമികളിലൊരാളെ ജനങ്ങള്‍ പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് രോത്താസ് ജില്ലാ മജിസ്ട്രേറ്റ് വിവേക് സിംഗ് പറഞ്ഞു.












Click it and Unblock the Notifications