കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കൂട്ടി
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു. ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനവ്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഉത്സവസീസണിനോട് അനുബന്ധിച്ചാണ് ഡിഎ കൂട്ടിയത്.
ജീവനക്കാരുടെ ആനുകൂല്യം കൂട്ടിയത് വര്‍ഷത്തില്‍ 2137.92 കോടി രൂപയുടെ അധികബാധ്യത വരുത്തിവയ്ക്കുമെന്ന് കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഢി അറിയിച്ചു.












Click it and Unblock the Notifications