15 വയസില്‍ കൂടുതലുള്ള പെണ്‍കുട്ടിക്ക് വിവാഹമാകാം: കോടതി
ദില്ലി: സ്വന്തം ഇഷ്ടപ്രകാരമാണെങ്കില്‍ 15 വയസില്‍ കൂടുതലുള്ള പെണ്‍കുട്ടികള്‍ക്കു വിവാഹം കഴിക്കാമെന്ന് ദില്ലി ഹൈക്കോടതി.
18 വയസില്‍ താഴെയുളള രണ്ടുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതായ പരാതിയില്‍ അവരുടെ കമിതാക്കള്‍ക്കെതിരെയുളള കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഈ വിധി പ്രസ്താവിച്ചത്. 15 വയസില്‍ കൂടുതലുളള പെണ്‍കുട്ടികള്‍ക്ക് തനിയെ തീരുമാനെടുക്കാന്‍ പ്രാപ്തിയുണ്ടെന്നും അതുകൊണ്ടു തന്നെ അവരുടെ സ്വന്തം ഇഷ്ടപ്രകാരത്തോടെയുള്ള വിവാഹത്തിന് നിയമസാധുതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിലെ കമിതാക്കള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ് കോടതി തള്ളി.
18 വയസായ പെണ്‍കുട്ടികളുടെ വിവാഹത്തിനേ നിയമസാധുതയുള്ളൂവെന്നിരിക്കെ ദില്ലി ഹൈക്കോടതി വിധി വിവാദങ്ങള്‍ സൃഷ്ടിച്ചേക്കും.












Click it and Unblock the Notifications