രാജ്യത്ത് പാചകവാതക ക്ഷാമമില്ല: കേന്ദ്രമന്ത്രി
ദില്ലി: രാജ്യത്ത് പാചകവാതക ക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയംമന്ത്രി മണിശങ്കര്‍ അയ്യര്‍ കേന്ദ്രമന്ത്രിമന്ത്രിസഭയ അറിയിച്ചു.
പാചകവാതക വിതരണത്തിന് ചില തടസങ്ങളുണ്ടെങ്കിലും രാജ്യത്ത് പാചകവാതകക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രി അറിയിച്ചതായി മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താവിതരണമന്ത്രി എസ്. ജയ്പാല്‍ റെഡ്ഢി വാര്‍ത്താലേഖകരോട് പറഞ്ഞു.
പൊതുമേഖലാ എണ്ണക്കമ്പനി ഉദ്യോഗസ്ഥരുമായി മണിശങ്കര്‍ അയ്യര്‍ ഒക്ടോബര്‍ ആറ് വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്നും ജയ്പാല്‍ റെഡ്ഢി അറിയിച്ചു.












Click it and Unblock the Notifications