Get Updates
Get notified of breaking news, exclusive insights, and must-see stories!

പാചകവാതകദൗര്‍ലഭ്യം സംബന്ധിച്ച് കേന്ദ്രം ചര്‍ച്ച നടത്തും

ദില്ലി: പാചകവാതകദൗര്‍ലഭ്യം സംബന്ധിച്ച് പെട്രോളിയംമന്ത്രി മണിശങ്കര്‍ അയ്യര്‍ ഒക്ടോബര്‍ ആറ് വ്യാഴാഴ്ച എണ്ണക്കമ്പനി പ്രതിനിധികളുമായി അടിയന്തിര ചര്‍ച്ച നടത്തും.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഐബിപി തുടങ്ങിയവയുടെ പ്രതിനിധികള്‍ കേന്ദ്രമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയിലും ചര്‍ച്ചയിലും പങ്കെടുക്കും.

പാചകവാതക ദൗര്‍ലഭ്യം പരിഹരിക്കുന്നതു സംബന്ധിച്ചും പാചകവാതകം ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും. വാഹനങ്ങള്‍ ഓടിക്കാന്‍ അനധികൃതമായി പാചകവാതകം ഉപയോഗിക്കുന്നത് യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയമാകും.

സര്‍ക്കാര്‍ ഉത്തരവു പ്രകാരം രാജ്യത്തിന്റെ പല ഭാഗത്തും ഭാഗികമായി പാചകവാതക വിതരണം നടക്കുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില വര്‍ദ്ധിച്ചതു കൊണ്ട് വരുംദിവസങ്ങളില്‍ പാചകവാതകക്ഷാമം രൂക്ഷമാകാന്‍ സാധ്യതയുണ്ട്.

ദില്ലിയിലും ചെന്നൈ, ഭോപ്പാല്‍, ജയ്പൂര്‍ എന്നിവിടങ്ങളിലുമാണ് പാചകവാതക ക്ഷാമം കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. മാത്രമല്ല, ലഭ്യമാകുന്ന പാചകവാതകത്തിന്റെ അളവില്‍ കുറവുണ്ടെന്നും പരാതിയുയരുന്നുണ്ട്. കമ്മീഷന്‍ ലഭിക്കുന്നതിനാല്‍ വീടുകളിലേക്കാള്‍ ഹോട്ടലുകളിലേക്ക് പാചകവാതകം നല്‍കാനാണ് ഗ്യാസ് ഏജന്‍സികള്‍ മുന്‍ഗണന നല്‍കുന്നത്.

ദുര്‍ഗാപൂജയും ദീപാവലിയും പോലുളള ആഘോഷങ്ങള്‍ അടുത്തിരിക്കെയാണ് പാചകവാതകം ലഭിക്കാത്തതെന്നത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+