സ്പീഡ് ഗവര്‍ണര്‍: കേന്ദ്രം കമ്മിഷനെ നിയോഗിച്ചു
ദില്ലി: വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നതു സംബന്ധിച്ച സാങ്കേതിക പഠനത്തിന് കേന്ദ്രസര്‍ക്കാര്‍ ഏകാംഗ കമ്മിഷനെ നിയമിച്ചു.
കേരളത്തില്‍ മാത്രം സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രിമാരായ ശിവരാജ് പാട്ടീല്‍, ടി.ആര്‍.ബാലു എന്നിവരുമായി നടത്തിയ ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കേന്ദ്രം കമ്മിഷനെ നിയോഗിച്ചത്.
കേരളത്തിലെ വാഹനങ്ങളില്‍ മാത്രം സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന നിര്‍ദേശം മറികടയ്ക്കാനായി കേരളം ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നുണ്ടെന്നും ഇതിന് കേന്ദ്രത്തിന്റെ നിയമപരമായ പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെ ധരിപ്പിച്ചു. ഈ പ്രശ്നത്തില്‍ വാഹന ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ചര്‍ച്ചകളില്‍ അറിയിച്ചു.












Click it and Unblock the Notifications