കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹപ്രായം: കോടതിവിധിയ്ക്കെതിരെ വനിതാ കമ്മിഷന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: 15 വയസുള്ള പെണ്‍കുട്ടികള്‍ സ്വമേധയാ വിവാഹം ചെയ്യുന്നത് നിയമപരമായി സാധുവാണെന്ന ദില്ലി ഹൈക്കോടതിയുടെ വിധിയ്ക്കെതിരെ ദേശീയ വനിതാ കമ്മിഷന്‍ രംഗത്തെത്തി.

ശൈശവ വിവാഹം തടയാനുള്ള നടപടികള്‍ക്ക് എതിരു നില്‍ക്കുന്നതാണ് ഈ ഉത്തരവെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ ഗിരിജാവ്യാസ് പറഞ്ഞു. ഈ കോടതി വിധിയുടെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന്‍ സര്‍ക്കാരിനെഴുതും. ശിശു വിധവകള്‍ പെരുകുന്ന സാഹചര്യത്തില്‍ വളരെ ഗൗരവത്തോടെ സമീപിക്കേണ്ട വിധിയാണിത്- വ്യാസ് ചൂണ്ടിക്കാട്ടി.

ഈ വിധി അസംബന്ധവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കോടതി വിധിയ്ക്കെതിരെ എത്രയും പെട്ടെന്ന് അപ്പീല്‍ നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും അവര്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X