പാലക്കാട് ബിജെപി വൈസ് ചെയര്‍മാന്‍
പാലക്കാട്: സിപിഎം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ബിജെപി പ്രതിനിധി പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം നേടി. രണ്ടുവോട്ടിനാണ് ബിജെപി പ്രതിനിധി ജയിച്ചത്.
ബിജെപിയിലെ എസ്.ആര്‍. ബാലസുബ്രഹ്മണ്യം 15 നെതിരെ 17 വോട്ടുകള്‍ക്കാണ് ജയിച്ചത്. 50 അംഗ നഗരസഭയില്‍ ബിജെപിക്ക് 17 അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് 16ഉം ഡിഐസിക്ക് ഒരു സീറ്റുമുണ്ട്. 16 സീറ്റുള്ള യുഡിഎഫ് വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. അതിനാല്‍ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് നീങ്ങുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഇടതു മുന്നണിയിലെ രണ്ടംഗങ്ങളുടെ വോട്ട് അസാധുവായി. ഇതോടെ എസ്.ആര്‍. ബാലസുബ്രഹ്മണ്യം വിജയിക്കുകയായിരുന്നു.












Click it and Unblock the Notifications