കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉരുട്ടിക്കൊല: സര്‍ക്കാര്‍ വിവാദച്ചുഴിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പുറകെ ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ നടന്ന ഉരുട്ടിക്കൊലപാതകവും സര്‍ക്കാരിന് തിരിച്ചടിയാകുന്നു.

അടിയന്തിരാവസ്ഥക്കാലത്തു നടന്ന രാജന്‍ സംഭവത്തോട് സമാനമായ സംഭവം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാന്‍ ഏഴുമാസം ബാക്കിയുള്ളപ്പോള്‍ സര്‍ക്കാരിനു നേരെ ഓങ്ങാന്‍ പ്രതിപക്ഷത്തിനു കിട്ടിയ ശക്തമായ വടിയാണ്.

അടിയന്തിരാവസ്ഥക്കാലത്തു നടന്ന രാജന്‍ സംഭവത്തോട് ഏറെ സമാനതകളുള്ളതാണ് ഇപ്പോള്‍ ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ നടന്ന ഉദയകുമാറിന്റെ കൊലയും. രാജന്റെ മരണത്തിനു കാരണം ഇരുമ്പുവടി കൊണ്ടുള്ള ഉരുട്ടലായിരുന്നു. ഇതേ രീതിയിലുള്ള മര്‍ദനം കാരണമാണ് ഉദയകുമാറും മരിച്ചത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കരുണാകരനെ പ്രതിരോധിക്കാന്‍ രാജന്‍ സംഭവം ഉയര്‍ത്തിക്കൊണ്ടുവന്ന ഭരണകക്ഷിക്ക് ഇപ്പോള്‍ അതേ രീതിയിലുളള ആരോപണത്തിന് മറുപടി പറയേണ്ടിേ വന്നിരിക്കുകയാണ്. രാജന്‍ സംഭവത്തോട് സമാനമായ ഉദയകുമാര്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന മുറവിളി പ്രതിപക്ഷം ഉയര്‍ത്തിക്കഴിഞ്ഞു.

ഇതിനിടെ പ്രതികളായ പൊലീസുകാരെ മാധ്യമദൃഷ്ടിയില്‍ നിന്നും മറക്കുവാനായി പൊലീസ് നടത്തിയ ആള്‍മാറാട്ടവും വിവാദം സൃഷ്ടിച്ചു. ഇതെക്കുറിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എഡിജിപി ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനെന്നോണം സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പൊലീസുകാരെ അറസ്റു ചെയ്ടിട്ടുണ്ട്. എന്നാല്‍ അടിയന്തിരാവസ്ഥാക്കാലത്ത് കക്കയം ക്യാമ്പില്‍ പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് കൊല ചെയ്യപ്പെട്ട് രാജന്‍ സംഭവത്തെ തുടര്‍ന്ന് കരുണാകരന്‍ രാജി വച്ചതു പോലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി എതിര്‍കക്ഷികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.

കരുണാകരന്‍ പാര്‍ട്ടി വിട്ടുപോയതും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തോല്‍വിയും പിന്‍തുടരുന്ന ഭരണകക്ഷിയെ പുതിയ ഉരുട്ടല്‍വിവാദം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തളളിയിട്ടിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X