ഡിഐസിക്ക് സ്വാധീനം ചെലുത്താനായില്ല: രമേശ്
ദില്ലി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കരുണാകരന്റെ പാര്‍ട്ടിക്ക് സ്വാധീനം ചെലുത്താനായിട്ടില്ലെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തിയതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ദില്ലിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയതിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണി സഹായമില്ലാതെ ഡിസിഐക്ക് ഒരു സീറ്റിലും ജയിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫിന് നില മെച്ചപ്പെടുത്താന്‍ സാധിച്ചതായും ഹൈക്കമാന്‍ഡിന് വിവരം ലഭിച്ചിട്ടുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരു അളവുകോലായി കാണാനാവില്ല. തിരഞ്ഞെടുപ്പില്‍ ധാരാളം അപാകതകള്‍ നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടിക തയ്യാറാക്കിയത് ശാസ്ത്രീയമായ രീതിയിലല്ല. അത് ഒരു അബദ്ധപഞ്ചാംഗമായിരുന്നു. കരുണാകരനെ തിരികെ യുഡിഎഫിലേക്ക് ക്ഷണിക്കാന്‍ മുസ്ലീം ലീഗ് ആവശ്യപ്പെടുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ തിരിച്ചടിയെപ്പറ്റിയെപ്പറ്റി നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തി.












Click it and Unblock the Notifications