രമേശും ഉമ്മന്‍ചാണ്ടിയും സോണിയയുമായി ചര്‍ച്ച നടത്തി
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന നേതൃത്വത്തോട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പാര്‍ട്ടിയുടെ സ്ഥിതിയെ പറ്റി സോണിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ കനത്ത പരാജയത്തിനു ശേഷം ആദ്യമായിട്ടാണ് സോണിയ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും പാര്‍ട്ടിയുടെ നിലയെയും പറ്റി സോണിയയുമായി ചര്‍ച്ച ചെയ്തെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.












Click it and Unblock the Notifications