ആള്‍മാറാട്ടം: എഡിജിപി വിശദീകരണം തേടി
തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ നടന്ന ഉരുട്ടിക്കൊലപാതകത്തിലെ പ്രതികളായ പൊലീസുകാരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ആള്‍മാറാട്ടം നടത്തിയതു സംബന്ധിച്ച് അഡീഷണല്‍ ഡിജിപി രാജന്‍ മഥേക്കര്‍ വിശദീകരണം തേടി.
പേട്ട സിഐ തമ്പി. എസ് ദുര്‍ഗാദത്തിനോടാണ് രാജന്‍ മഥേക്കര്‍ വിശദീകരണം തേടിയിരിക്കുന്നത്.
പ്രതികളുടെ ഫോട്ടോ മാധ്യമപ്രവര്‍ത്തകര്‍ എടുക്കാതിരിക്കാന്‍ പ്രതികളെന്ന വ്യാജേന മറ്റു രണ്ടു പേരെ പൊലീസ് കൊണ്ടുവരികയും യഥാര്‍ത്ഥ പ്രതികളെ ഈ തക്കത്തിന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇത് വെളിച്ചത്തായതിനെ തുടര്‍ന്ന് കോടതി പരിസരത്ത് സംഘര്‍ഷമുണ്ടായി.
ആള്‍മാറാട്ടം നടന്നിട്ടുണ്ടെങ്കില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications